2009, മാർച്ച് 8, ഞായറാഴ്‌ച

കാത്തിരുന്ന ശരത്കാലം


എന്റെ മനസ്സില്‍ എന്തൊക്കെയോ നിറഞ്ഞു നില്ക്കുകയാണ്. അത് കുളിരുള്ള പുലര്‍കാലത്തെ പുക മഞ്ഞു പോലെയോ , മഴക്കാലത്തെ നിറഞ്ഞ മേഘം പോലെയോ ആണ്. ധാരാളം എഴുതണമെന്നുണ്ട്. എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ സാധിക്കുന്നില്ല. ഞാന്‍ എങ്ങനെ പറയും, എവിടെനിന്നു തുടങ്ങും......... അറിയില്ലെനിക്ക്‌...... ഒരിക്കല്‍ ഞാനും നിങ്ങളെപ്പോലെ ഈ "ബ്ലോഗില്‍ " ധാരാളമായി എഴുതുമായിരിക്കാം ( എന്റെ ഒരു പ്രതീക്ഷ മാത്രമാണൊ അത് ...അറിയില്ല ). നിറം മങ്ങിയ വെള്ളിത്തിരയിലെ ചിത്രങ്ങള്‍പോലെ എന്റെമനസില്‍ ഒരായിരം കഥകളും, കഥാപാത്രങ്ങളും മിന്നി മറഞ്ഞിട്ടുണ്ട്. പക്ഷെ സാഹചര്യങ്ങള്‍ മൂലം അവയ്ക്കൊന്നും മിഴിവേകുവാന്‍ എനിക്ക് സാധിക്കാതെപോയി. ഇന്നും ഏകാന്തതയില്‍ ആരുടെയോ പൂര്തീകരിക്കാത്ത ഒരു തേങ്ങല്‍ പോലെ അതിന്നും എന്നെ പിന്തുടരുന്നു.